മാവേലിക്കര: ഓർത്തഡോക്സ് സഭാ മാവേലിക്കര ഭദ്രാസനം ബാലസമാജം മദ്ധ്യമേഖലാ കമ്മിറ്റിയുടെ കൊവിഡ് പ്രതിരോധ കർമ്മ പദ്ധതിയായ കരുതൽ 2020ന്റെ ഉദ്ഘാടനം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ മാനേജിംഗ് കമ്മറ്റിയംഗം ഫാ.സോനു ജോർജ് നിർവ്വഹിച്ചു. മാവേലിക്കര ജില്ലാ ഗവ.ആശുപത്രി സൂപ്രണ്ട് ഡോ.ജിതേഷിന് രോഗികൾക്കും ജീവനക്കാർക്കും ആവശ്യമായ മാസ്കുകൾ കൈമാറി. ഭദ്രാസന പി.ആർ.ഒ വർഗീസ് പോത്തൻ, ബാലസമാജം ഭദ്രാസന ജനറൽ സെക്രട്ടറി ബൈജു ബാബു, മേഖലാ സെക്രട്ടറി അനിത ബിജി, ഓർഗനൈസർ ജയാ ജോൺ, നഴ്സിംഗ് സൂപ്രണ്ടുമാരായ ഗീതാകുമാരി,സജിനാ, ഷൈനി തുടങ്ങിയവർ സംസാരിച്ചു.