തലവടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള മുണ്ട് ചലഞ്ച് ശ്രദ്ധേയമാകുന്നു. ബാലരാമപുരം കൈത്തറി മുണ്ടുകൾ വിറ്റുകിട്ടുന്ന ലാഭം ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് ഡി.വൈ.എഫ്.ഐ തലവടി സൗത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ മുണ്ട് ചലഞ്ച് സംഘടിപ്പിച്ചത്.സൗത്ത് മേഖല സെക്രട്ടറി വിൽസൻ പൊയ്യാലുമാലിൽ നിന്നു പൊതുപ്രവർത്തകനായ ഡോ.ജോൺസൺ വി.ഇടിക്കുള മുണ്ട് സ്വീകരിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. വർഗ്ഗീസ് വർഗ്ഗീസ്, തലവടി സൗത്ത് ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുധീർ കൈതവന, പി.ഡി.സുരേഷ് എന്നിവർ നേതൃത്വം വഹിച്ചു.