പൂച്ചാക്കൽ: ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിന് എസ്.എസ്.എൽ.സി.പരീക്ഷയിൽ ഇത്തവണയും തിളക്കമാർന്ന വിജയം. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഒൻപത് സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് ശ്രീകണ്ഠേശ്വരം സ്കൂളിൽ നിന്നാണ്. പരീക്ഷയെഴുതിൽ 268 പേരിൽ 265 പേരും വിജയിച്ചു. വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും സ്കൂൾ മാനേജർ കെ.എൽ. അശോകൻ അഭിനന്ദിച്ചു.