ചാരുംമൂട്: എസ്.എസ്.എൽ.സി പരീക്ഷ പൂർത്തിയാക്കും മുമ്പ് വിടപറഞ്ഞ വിഘ്നേഷിന് എഴുതിയ വിഷയങ്ങൾക്കെല്ലാം എ പ്ലസ്. വള്ളികുന്നം അമൃതാ എച്ച്.എസ്.എസിലെ വിദ്യാർത്ഥിയായിരുന്ന, താമരക്കുളം വേടരപ്ലാവ് വരദയിൽ അജയകുമാർ - ശ്രീദേവി ദമ്പതികളുടെ മകൻ വിഘ്നേഷാണ് മരണാനന്തരവും വിജയത്തിളക്കത്തിൽ നിൽക്കുന്നത്.
കഴിഞ്ഞ മെയ് 9 നായിരുന്നു വിഘ്നേഷിന്റെ മരണം. കഥകളി സംഗീതം, പദ്യപാരായാണം, ശാസ്ത്രീയ സംഗീതം എന്നിവയിൽ കഴിഞ്ഞ യുവജനോത്സവത്തിൽ മിന്നുന്ന പ്രകടനമാണ് വിഘ്നേഷ് കാഴ്ചവച്ചത്. മൂന്ന് പരീക്ഷകൂടി അവശേഷിക്കവേയായിരുന്നു അപ്രതീക്ഷിത മരണം.