ആലപ്പുഴ: എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ ആലപ്പുഴ നഗരത്തിലെ മൂന്ന്‌ സർക്കാർ സ്‌കൂളുകൾ ഇക്കുറിയും വെന്നിക്കൊടി പാറിച്ചു. ഗവ.മുഹമ്മദൻസ് ഗേൾസ് ഹൈസ്കൂളിൽ 57 പേരും ബോയ്സിൽ 26 പേരും ഗവ.ഗേൾസ് ഹൈസ്കൂളിൽ 54 പേരുമാണ്‌ ഇക്കുറി പരീക്ഷയെഴുതിയത്‌. മൂന്ന് സ്‌കൂളുകളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഭൂരിപക്ഷവും. റഗുലർ ക്ലാസുകൾക്ക് പുറമേ പ്രത്യേകം ക്ലാസുകൾ നൽകിയാണ്‌ വിജയം ആവർത്തിച്ചത്