ഹരിപ്പാട്: തൃക്കുന്നപ്പുഴ സ്വദേശി പാനൂർ കുന്നച്ചം പറമ്പിൽ പരേതനായ മുഹമ്മദ് സ്വാലിഹ് ലബ്ബയുടെ മകൻ അബ്ദുൽ റഊഫ് (55) സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു. ദമാമിൽ പെട്രോൾ പമ്പിലെ ജീവനക്കാരനായ ഇദ്ദേഹം ഖത്തീഫ് സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 30 വർഷമായി ദമാമിൽ ജോലി ചെയ്യുന്ന റഊഫ് ഒരു വർഷം മുമ്പാണ് അവധിക്ക് നാട്ടിൽ വന്ന് മടങ്ങിയത്.ഭാര്യ: ബെൻസിറ. മക്കൾ: ആമിന, സഫിയ, ആയിഷ.