കുട്ടനാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടത്വ യൂണിറ്റിന്റെ നേതൃത്വത്തിൽ മാസ്ക് വിതരണവും അംഗങ്ങളുടെ മക്കൾക്ക് പഠനാവശ്യത്തിലേക്ക് ടി.വി വിതരണവും നടത്തും. ഇന്നു രാവിലെ 10ന് രാധാ ജുവലറി ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ജില്ലാ വൈസ് പ്രസിഡന്റ് ഒ.വി. ആന്റണി ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് കെ.ആർ. ഗോപകുമാർ അദ്ധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി കെ.എം. മാത്യു പറഞ്ഞു.