tv-r

അരൂർ: ദേശീയ പാതയിൽ അരൂർ എസ്.എൻ.ഡി.പി യോഗം ശാഖാ മന്ദിരത്തിനു സമീപം നടന്നു പോകുന്നതിനിടെ ബൈക്കിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അരൂർ കണ്ണുകുളങ്ങരയിൽ പരേതനായ ഗോപിനാഥപിള്ളയുടെ ഭാര്യ തങ്കമ്മ (78) ആണ് മരിച്ചത്. കഴിഞ്ഞ 20നായിരുന്നു അപകടം. കോട്ടയം മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: രഘുനന്ദനൻ പിള്ള, ജനാർദ്ദനൻ, ഓമന, ബിജു. മരുമക്കൾ: മണിയമ്മ, മായ,തങ്കച്ചൻ, ചിഞ്ചു .