തുറവൂർ: ദേശീയപാതയിൽ പുത്തൻ ചന്തയ്ക്കുസമീപം ബൈക്കിടിച്ച് കാൽനട യാത്രികൻ മരിച്ചു. തുറവൂർ പഞ്ചായത്ത്‌ 11-ാം വാർഡ് വളമംഗലം തെക്ക് നടിപ്പറമ്പിൽ മണിയൻ (67) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അപകടം. ഉടൻ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുമ, മക്കൾ:ബൈജു, ബിജു, ഷിജി. മരുമക്കൾ: ഷൈബി, സ്വപ്ന, ഷൈബു .