gas

ന്യൂഡൽഹി: സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി. 11.50 രൂപ വർദ്ധിപ്പിച്ച ഗാർഹിക സിലിണ്ടറിന് 597രൂപ നൽകണം. ഗാർഹികേതര സിലിണ്ടറിന് 110 രൂപ കൂട്ടിയതോടെ 1,135രൂപയായി.

രാജ്യാന്തര വിപണിയിൽ എൽ.പി.ജി വില വർദ്ധിച്ചതും ഡോളറുമായുള്ള വിനിമയനിരക്കിലെ മാറ്റവുമാണ് കാരണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വ്യക്തമാക്കി. പുതിയ വിലവർദ്ധന ലോക്ക്ഡൗൺ പാക്കേജ് പ്രകാരം സിലണ്ടർ ലഭിക്കുന്ന പ്രധാനമന്ത്രി ഉജ്ജല യോജന ഉപയോക്താക്കൾക്ക് ബാധകമല്ല.