covid
COVID

ന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിലെ മുതിർന്ന ശാസ്ത്രജ്ഞന് കൊവിഡ് സ്ഥിരീകരിച്ചു. കുറച്ചുദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം മുംബയിൽ നിന്ന് ഡൽഹിയിലെത്തിയത്. ഇതോടെ ന്യൂഡൽഹിയിലെ ഐ.സി.എം.ആർ ആസ്ഥാനം അണുവിമുക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചു. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജോലികളിലേർപ്പെട്ടിരിക്കുന്ന അത്യാവശ്യ ജീവനക്കാർ മാത്രമാണ് രണ്ടുദിവസം ഓഫീസിലെത്തുക. മറ്റുള്ളവരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിച്ചു.

മുംബയിൽ ഐ.സി.എം.ആറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റിസർച്ച് ഇൻ റിപ്രൊഡക്ടീവ് ഹെൽത്തിലെ ശാസ്ത്രജ്ഞനാണ് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്.

നീതിയ ആയോഗ് അംഗം ഡോ.വിനോദ് പോൾ, ഐ.സി.എം.ആർ ഡയറക്ടർ ഡോ.ഭൽറാംഭാർഗവ തുടങ്ങിയവരുടെ നേൃത്വത്തിലുള്ള യോഗത്തിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. അതിനിടെ നീതി ആയോഗ് ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഡൽഹിയിലെ നീതി ആയോഗ് ആസ്ഥാനത്തെ മൂന്നാംനിലയിലെ ഓഫീസ് അണുവിമുക്തമാക്കാനായി അടച്ചു.