ന്യൂഡൽഹി: നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 53 രൂപ വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2020-21 സീസണിൽ സാധാരണ നെല്ലിന്റെ താങ്ങുവില 1868രൂപയാകും. ഗ്രേഡ് എയ്ക്ക് 1888രൂപ കിട്ടും. ഇതടക്കം 17 ഖരിഫ് വിളകളുടെ താങ്ങുവിലയാണ് വർദ്ധിപ്പിച്ചത്. കേന്ദ്രബഡ്‌ജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമാണിത്. 755 രൂപ ഉയർത്തിയതോടെ 6695രൂപയായ കരിഞ്ചീരകത്തിനാണ് കൂടുതൽ വർദ്ധന. കടുക് (കൂട്ടിയത് 370രൂപ),ഉഴുന്നു പരിപ്പ് (300) പരുത്തി (275) തുടങ്ങിയവയുടെ താങ്ങുവിലയിലും വർദ്ധന വരുത്തി.