money
money

ന്യൂഡൽഹി: കൃഷിക്കും അനുബന്ധ പ്രവൃത്തികൾക്കും അനുവദിച്ച മൂന്നു ലക്ഷം രൂപവരെയുള്ള ഹ്രസ്വകാല വായ‌്‌പകളുടെ തിരിച്ചടവ് കാലാവധി ആഗസ്‌റ്റ് 31വരെ നീട്ടാൻ കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി. മാർച്ച് ഒന്നിനും ആഗസ്‌റ്റ് 31നും ഇടയിൽ കാലാവധി പൂർത്തിയാകുന്ന വായ്‌പകൾക്കാണിത്. ആഗസ്‌റ്റ് 31വരെ നാലു ശതമാനം പലിശ ഇളവോടെ പിഴയില്ലാതെ തിരിച്ചടയ്‌ക്കാം.