epf

ന്യൂഡൽഹി: പെൻഷൻ കമ്മ്യൂട്ട് ചെയ്തു 15 വർഷം കഴിഞ്ഞവർക്ക് പൂർണ്ണ പെൻഷൻ നൽകാനായി കുടിശ്ശിക ഇനത്തിൽ 105 കോടി രൂപ എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ അനുവദിച്ചു. ഇതടക്കം പെൻഷനായി 868 കോടി രൂപയാണ് അനുവദിച്ചത്. 65ലക്ഷം പെൻഷൻകാർക്ക് ആനുകൂല്യം ലഭിക്കും.

കമ്മ്യൂട്ട് ചെയ്‌ത് 15 വർഷം കഴിഞ്ഞവർക്ക് പൂർണ പെൻഷൻ പുന:സ്ഥാപിക്കണമെന്നത് ഇ.പി. എഫ് പെൻഷൻകാരുടെ ദീർഘകാല ആവശ്യമായിരുന്നു.

ഫെബ്രുവരിയിൽ കേന്ദ്ര തൊഴിൽ മന്ത്രാലയം ഉത്തരവ് ഇറക്കിയെങ്കിലും സോഫ്‌റ്റ്‌വെയറിൽ മാറ്റം വരുത്താൻ വൈകിയതിനാൽ നടപ്പായിരുന്നില്ല. എൻ.കെ.പ്രേമചന്ദ്രൻ പാർലമെന്റിൽ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് സർക്കാരിനെ ഈ തീരുമാനത്തിലെത്തിച്ചത്.

പെൻഷൻപദ്ധതിയിലെ അംഗങ്ങൾക്ക് കൊവിഡ് പ്രതിസന്ധി കാലത്ത് കൂടുതൽ പണം ലഭിക്കാനും തീരുമാനം വഴിയൊരുക്കും.