covid

ഭീമ ഹർജിയുമായി രക്ഷിതാക്കൾ

ന്യൂഡൽഹി: കൊവിഡിന് മരുന്ന് കണ്ടെത്തുന്നത് വരെ സ്‌കൂളുകൾ തുറക്കരുതെന്ന ഭീമ ഹർജിയുമായി രക്ഷിതാക്കൾ. 'നോ വാക്‌സിൻ നോ സ്‌കൂൾ' എന്ന പേരിൽ ഇന്നലെ ആരംഭിച്ച ഓൺലൈൻ ഹർജിയിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് മൂന്നര ലക്ഷത്തോളം പേരാണ് ഒപ്പ് വച്ചത്.

സ്‌കൂളുകളിലേക്ക് കുട്ടികളെ അയക്കാതെ ഓൺലൈൻ പഠനം നടപ്പാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. വാക്‌സിൻ കണ്ടെത്തുകയോ , കൊവിഡിന്റെ സർവ നാശം രാജ്യത്തുണ്ടാകും വരെയോ സ്‌കൂൾ തുറക്കരുത്. ജൂൺ 30 വരെ സ്‌കൂളുകളും കോളേജുകളും അടഞ്ഞ് കിടക്കുമെന്നും, ജൂലായിൽ സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അഭിപ്രായം തേടിയെന്നുമുള്ള കേന്ദ്ര അറിയിപ്പിനെത്തുടർന്നാണ് രക്ഷിതാക്കളുടെ ഓൺലൈൻ ഹർജി