airindia
AIRINDIA

ന്യൂഡൽഹി: ലോക് ഡൗണിൽ വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രമുടങ്ങിയവർക്ക് നേരത്തെയെടുത്ത അതേ ടിക്കറ്റ് നിരക്കിൽ ആഗസ്റ്റ് 24വരെയുള്ള നിലവിലെ വിമാനസർവീസുകളിൽ ബുക്ക് ചെയ്യാമെന്ന് എയർഇന്ത്യ അറിയിച്ചു. ടിക്കറ്റ് കാൻസൽ ചെയ്യുന്നവർക്ക്, കാൻസലേഷൻ ചാർജ്ജ് ഈടാക്കാതെ തന്നെ ടിക്കറ്റ് തുക പൂർണമായും മടക്കിനൽകും. മാർച്ച് 23 നും മേയ് 31നും ഇടയിൽ യാത്ര ചെയ്യാൻ ടിക്കറ്റെടുത്തവർക്ക് മാത്രമാണ് ഇത് ബാധകമാവുകയെന്നും എയർഇന്ത്യ അറിയിച്ചു.