pm

ന്യൂഡൽഹി: പ്രാദേശിക ഉത്പാദനം വർദ്ധിപ്പിക്കാനായി നിക്ഷേപമിറക്കണമെന്നും കാർഷിക വിപണിയിലെ അടിസ്ഥാന വികസന പദ്ധതികളിൽ പങ്കാളിയാകണമെന്നും

വ്യവസായികളോട് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർത്ഥിച്ചു.ചേംബർ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ(സി.ഐ.ഐ) വാർഷിക സമ്മേളനത്തെ വീഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

കൊവിഡ് വ്യാപനം തുടങ്ങിയ സമയത്ത് കൃത്യമായ നടപടികളാണ് ഇന്ത്യ കൈക്കൊണ്ടത്. കൊവിഡിനെ ചെറുത്ത് സമ്പദ്‌വ്യവസ്ഥയെ പുനരുദ്ധരിക്കാനാണ് സർക്കാർ മുൻഗണന നൽകുന്നത്. ഗരീബ് കല്യാൺ യോജ്‌ന പ്രകാരമുള്ള പദ്ധതികളും സൗജന്യ പാചകവാതകം അടക്കമുള്ളവയും സർക്കാർ നടപ്പാക്കി. പല മേഖലകളും ഭാവിയിലേക്കായി തയ്യാറായിക്കഴിഞ്ഞു. കാർഷിക, തൊഴിൽ മേഖലകളിലെ പരിഷ്‌കാരങ്ങളും കൽക്കരി മേഖലയിൽ സ്വകാര്യ മേഖലയ്‌ക്ക് അനുമതി നൽകിയതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.