asam

ന്യൂഡൽഹി: വെള്ളപ്പൊക്കത്തിന് പിന്നാലെ അസമിൽ മണ്ണിടിച്ചിലിൽ 20 പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റു.തെക്കൻ അസമിലെ ബാരാക് വാലിയിലെ കാച്ചർ, കരിംഗഞ്ച്, ഹൈലകണ്ഡി ജില്ലകളിലാണ് മണ്ണിടിച്ചിലുണ്ടായത്.മരിച്ചവരിൽ 9 പേർ കുട്ടികളാണ്. നിരവധി പേർ മണ്ണിനടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്.കനത്ത മഴയ തുടർന്ന് അസമിൽ 9 പേർ കഴിഞ്ഞ ദിവസവും മരിച്ചു. 3.72 ലക്ഷം ആളുകളെ മാറ്റിപാർപ്പിച്ചു. 356 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. 2,678 ഹെക്ടറിലധികം വിളകൾക്ക് നാശനഷ്ടമുണ്ടായി.

മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി നാല് ലക്ഷം രൂപ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പ്രഖ്യാപിച്ചു.അപകടത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദുഃഖം രേഖപ്പെടുത്തി.