ന്യൂഡൽഹി: വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിൽ യു.എസിലും കാനഡയിലും കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ 11മുതൽ 30വരെ 70 വിമാന സർവീസുകൾ നടത്തുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. അന്താരാഷ്‌ട്ര വിമാന സർവീസ് പുന:രാരംഭിക്കണമെന്ന് ഏറെ അപേക്ഷകൾ മന്ത്രാലയത്തിന് ലഭിക്കുന്നുണ്ട്. എന്നാൽ പല അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലും പുറത്തു നിന്നുള്ള വിമാനങ്ങൾ അനുവദിക്കുന്നില്ല.