soldier

ന്യൂഡൽഹി:ജമ്മു കാശ്മീരിലെ പുൽവാമ ആക്രമണത്തിന് സമാനമായി ഡൽഹിയിലെ സി.ആർ.പി.എഫ്. ക്യാമ്പുകളിൽ ഭീകരാക്രമണ സാദ്ധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് .തുടർന്ന് ഡൽഹിയിലെ സി.ആർ.പി.എഫ് യൂണിറ്റുകളിൽ സുരക്ഷ ശക്തമാക്കി. വിവിധ ഭീകരസംഘടനകൾ ഡൽഹിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായാണ് മുന്നറിയിപ്പിൽ പറയുന്നത്. കൂടുതൽ സൈനികരെ വിന്യസിച്ചും മറ്റും ജാഗ്രത ശക്തമാക്കാനും വിശദാംശങ്ങൾ ഉടൻ അറിയിക്കാനും സി.ആർ.പി.എഫ്. കേന്ദ്രം അറിയിച്ചു.