ന്യൂഡൽഹി : ഡൽഹിയിൽ നിന്ന് പഞ്ചാബിലെ അമൃത്‌സറിലേക്ക് ഗ്രീൻഫീൽഡ് എക്‌സ്‌പ്രസ് വേ അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചതായി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. പുതിയ പാത വരുന്നതോടെ അമൃത്‌സറിൽ നിന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്കുള്ള യാത്രാസമയം എട്ടുമണിക്കൂറിൽ നിന്ന് നാലുമണിക്കൂറാക്കി കുറയും.25,000 കോടി രൂപയാണ് ആദ്യഘട്ടത്തിൽ പാതയ്ക്കായി ചെലവിടുന്നത്.