ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ സ്വതന്ത്ര സോഫ്ട് വെയർ അടിസ്ഥാനമാക്കിയുള്ള 'ബിഗ് ബ്ലൂ ബട്ടൺ ' ആപ്പ് ഉപയോഗിച്ച് സി.പി.എം ആദ്യ വെർച്വൽ പോളിറ്റ്ബ്യൂറോ യോഗം ചേർന്നു. എ.കെ.ജി ഭവനിൽ നിന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്തു. കേരളത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എം.എ ബേബി എന്നിവർ പങ്കെടുത്തു.
കേരളത്തിലെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു. കേരള മാതൃക പാർട്ടി ഘടകങ്ങൾ വഴി ദേശവ്യാപകമായി പ്രചരിപ്പിക്കും. വിവിധ ആവശ്യങ്ങളുന്നയിച്ച് 16ന് കേന്ദ്രസർക്കാരിനെതിരെ ബ്രാഞ്ച് അടിസ്ഥാനത്തിൽ ദേശവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചു. ആന്ധ്രയിലെ ഐ.ടി മേഖലയിലുള്ള പാർട്ടിയംഗങ്ങൾ വികസിപ്പിച്ചതാണ് 'ബിഗ് ബ്ലൂ ബട്ടൺ' ആപ്പ്.