ന്യൂഡൽഹി: ഡൽഹിയിൽ ഒരു മലയാളി നഴ്‌സ് കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പടിഞ്ഞാറൻ ഡൽഹി ശിവാജി ആശുപത്രിയിലെ നഴ്സ് കോട്ടയം കടുത്തുരുത്തി സ്വദേശിനി രാജമ്മയാണ് (64) മരിച്ചത്. പടിഞ്ഞാറൻ ഡൽഹി രഘു ഭീർനഗർ ആർ.ജി. ബ്ലോക്ക് 499ലാണ് താമസിച്ചിരുന്നത്. ഭർത്താവ്: മധുസൂദനൻ. മകൾ: ദിവ്യ.
ഡൽഹിയിൽ പത്ത് ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളി നഴ്‌സാണ് രാജമ്മ. പടിഞ്ഞാറൻ ഡൽഹിയിലെ കൽറ ആശുപത്രിയിലെ നഴ്സ് അംബിക കഴിഞ്ഞയാഴ്ച മരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗുഡ്ദാവ് മെദാന്ത ആശുപത്രിയിലെ നഴ്സ് കൊല്ലം പുനലൂർ സ്വദേശിനി ബിസ്മി സ്‌കറിയ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു.