kovid

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,09,611 ആയി ഉയർന്നു. മരണം 5845.
24 മണിക്കൂറിനിടെ 8909 പേർക്ക് രോഗവും 217 മരണവും സ്ഥിരീകരിച്ചു. കൊവിഡ് മുക്തരായവരുടെ എണ്ണം 1,00,302 ആയി ഉയർന്നിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ (മേയ് 27 മുതൽ ജൂൺ 2 വരെ) 56,398 പേർക്കാണ് രോഗബാധയുണ്ടായത്. 1485 പേർക്ക് ജീവൻ നഷ്ടമായി.


♦ തമിഴ്‌നാട്ടിൽ രോഗബാധിതരുടെ എണ്ണം 25,872 ആയി ഉയർന്നു. ഇന്നലെ 1286 പേർക്കാണ് പുതുതായി കൊവിഡ് ബാധയുണ്ടായത്. ചെന്നൈയിൽ മാത്രം 1,012 പുതിയ രോഗികളുണ്ടായി. ഒരു ദിവസത്തെ ഉയർന്ന നിരക്കാണിത്.
♦ മഹാരാഷ്ട്രയിൽ 2560 പുതിയ കൊവിഡ് രോഗികൾ കൂടി ഇന്നലെ റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് കേസുകൾ 74,860 ആയി. 122 പേർ കൂടി മരിച്ചതോടെ ആകെ മരണം 2527 .മുംബയ് നഗരത്തിൽ മാത്രം 43,492 കേസുകളും 1417 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തു.
♦ ജമ്മുകാശ്മീരിൽ 139, ലഡാക്കിൽ 9, കർണാടകയിൽ 267,രാജസ്ഥാൻ 102, മദ്ധ്യപ്രദേശ് 168,ബീഹാർ 177, ആന്ധ്രാപ്രദേശ് 180,ഹരിയാന 189,ഒഡിഷ 143,പഞ്ചാബ് 34, അസം111,ഉത്തരാഖണ്ഡ് 23,ത്രിപുര 49 എന്നിങ്ങനെയാണ് പുതിയ കൊവിഡ് രോഗികളുടെ എണ്ണം.

പ്രതിദിന രോഗികൾ
മേയ് 27-7293
മേയ് 28-7300
മേയ് 29-8105
മേയ് 30-8336
മേയ് 31-8782
ജൂൺ 1-7761
ജൂൺ 2-8821

പ്രതിദിന മരണം

മേയ് 27-190

മേയ് 28-177
മേയ് 29-269
മേയ് 30-205
മേയ് 31-223
ജൂൺ 1-200
ജൂൺ 2-221