sslc
SSLC

ന്യൂഡൽഹി:കൊവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് പഠിക്കുന്നതിന് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ എൻ.സി. ഈ.ആർ.ടി 11, 12 ക്ലാസുകളിലേക്കുള്ള വിദ്യാർത്ഥികൾക്കായി തയാറാക്കിയ ബദൽ കലണ്ടർ പുറത്തിറക്കി.അദ്ധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും വീടുകളിലിരുന്ന് കലണ്ടർ ഉപയോഗിക്കാൻ കഴിയുമെന്ന് വകുപ്പ് മന്ത്രി ശ്രീരമേശ് പൊഖ്രിയാൽ നിഷാങ്ക് പറഞ്ഞു.എൻ.സി. ഈ.ആർ.ടിയുടെ സൈറ്റിൽ കലണ്ടർ ലഭ്യമാണ്.