safoora

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല വിദ്യാർഥിനി സഫൂറ സർഗറിന് ജാമ്യം നിഷേധിച്ച് ഡൽഹി കോടതി. ''ജാമ്യാപേക്ഷയിൽ അർഹതയുള്ളതായി കണ്ടെത്താൻ കഴിഞ്ഞില്ല , അതനുസരിച്ച് അത് തള്ളുന്നു.” സർഗാർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് പട്യാല ഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദ്ര റാണ പറഞ്ഞു. അതേസമയം ഗർഭിണിയായ സർഗറിന് ആവശ്യമായ വൈദ്യസഹായവും മറ്റ് സഹായങ്ങളും നൽകാൻ കോടതി ജയിൽ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു

ഫെബ്രുവരിയിൽ വടക്കു കിഴക്കൻ ഡൽഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് യു.എ.പി.എ. ചുമത്തി അറസ്റ്റുചെയ്യപ്പെട്ട ജാമിയ വിദ്യാർത്ഥിനി സഫൂറ സർഗർ കഴിഞ്ഞ ഒന്നര മാസമായി തിഹാർ ജയിലിലാണ് . പ്രദേശത്ത് വർഗീയ കലാപത്തിന് പ്രേരണ നൽകിയെന്ന് ആരോപിച്ചാണ് ഏപ്രിൽ 13 നാണ് 27 വയസുകാരിയായ എം.ഫിൽ വിദ്യാർത്ഥിനിയും ജാമിയ കോർഡിനേഷൻ കമ്മിറ്റിയുടെ മീഡിയ കോർഡിനേറ്ററും കൂടിയായ സഫൂറയെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. എഫ്.ഐ.ആറിൽ പേരില്ലെന്നും മൂന്നു മാസം ഗർഭിണിയാണെന്നും ഉന്നയിച്ച് ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് സഫൂറയുടെ അഭിഭാഷകൻ കോടതിയെ പല തവണ സമീപിച്ചിരുന്നു. എന്നാൽ, എല്ലത്തവണയും ജാമ്യാപേക്ഷ നിരസിക്കപ്പെടുകയാണ്.