covid

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകൾ 2.30 ലക്ഷം കടന്നു. മരണം 6393. മഹാരാഷ്ട്രയിൽ ഇന്നലെ റെക്കാർഡ് കൊവിഡ് മരണം. 139. ആകെ മരണം 2849. സംസ്ഥാനത്ത് ഇന്നലെ 2436 പേർക്ക് കൂടി രോഗബാധയുണ്ടായതോടെ ആകെ കേസുകൾ 80,000 കടന്നു.
തമിഴ്‌നാട്ടിൽ 1438 പുതിയ രോഗികളും 12 മരണവും. ആകെ കേസുകൾ 28,694 ആയി. ഗുജറാത്തിൽ 510 പുതിയ രോഗികൾ. 35 മരണം . ആകെ രോഗികൾ 19,119.

യു.പിയിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന പുതിയ കേസുകൾ. 496. 12 പേർ കൂടി മരിച്ചു.

 ആരോഗ്യമന്ത്രാലയം ജീവനക്കാർക്ക് കൊവിഡ്

ഒരാഴ്ചയ്ക്കിടെ കേന്ദ്രആരോഗ്യമന്ത്രാലയത്തിലെ അഞ്ച് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഡയറക്ടർതല ഉദ്യോഗസ്ഥനും അണ്ടർസെക്രട്ടറിയും ഉൾപ്പെടുന്നു. ഇതോടെ അണുവിമുക്തമാക്കാനായി ഇന്നും നാളെയും ഡൽഹി നിർമാൺ ഭവനിലെ ആരോഗ്യമന്ത്രാലയ ഓഫീസ് അടച്ചു.
 ഡൽഹിയിലെ ഡി.ആർ.ഡി.ഒ ആസ്ഥാനത്തെ ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആസ്ഥാനത്തെ അഞ്ചാം നില അണുവിമുക്തമാക്കാനായി അടച്ചു.
 ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന് കൊവിഡില്ല. ടൂറിസം മന്ത്രി സത്പാൽ മഹാരാജിനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയും മൂന്നു മന്ത്രിമാരും സ്വയം ക്വാറിന്റൈനിൽ പ്രവേശിച്ചിരുന്നു.

 ആംആദ്മി എം.എൽ.എയ്ക്ക് കൊവിഡ്

ആംആദ്മി നേതാവും പട്ടേൽനഗർ എം.എൽ.എയുമായ രാജ് കുമാർ ആനന്ദിന് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണമേയുള്ളുവെന്നതിനാൽ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലാണ്.സഹോദരനും രോഗബാധയുണ്ട്. തൊട്ടടുത്ത മണ്ഡലമായ കരോൾബാഗിലെ ആംആദ്മി എം.എൽ.എ വിശേഷ് രവിക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.