cbi

ന്യൂഡൽഹി: ഡൽഹിയിലെ നിസാമുദ്ദീൻ മസ്ജിദിൽ അനുമതിയില്ലാതെ തബ്‌ലീഗ് സമ്മേളനം നടത്തിയതിൽ സി.ബി.ഐ. അന്വേഷണം വേണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാഗ്മൂലം നൽകി . ദിവസേന എന്ന നിലയിൽ ഇവിടെ പരിശോധന നടക്കുന്നുണ്ട്. എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

അനുമതിയില്ലാതെയാണ് നിസാമുദ്ദീൻ മസ്ജിദിലെ സമ്മേളനം നടത്തിയെന്നാണ് കേസ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഒത്തുചേരലുകളും മതസമ്മേളനങ്ങളും വിലക്കി സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. വിവിധ വിദേശരാജ്യങ്ങളിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പ്രതിനിധികൾ സമ്മേളനത്തിനെത്തിയിരുന്നു.ഇവിടെനിന്ന് മടങ്ങിയവരിൽ പലർക്കും പിന്നീട് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ആനന്ദ് വിഹാർ സംഭവം തെറ്റായ വിവരത്തെത്തുടർന്ന്

ആനന്ദ് വിഹാറിൽ തൊഴിലാളികൾ സംഘടിച്ചത് തെറ്റായ വിവരം ലഭിച്ചതെത്തുടർന്നെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മാർച്ച് 28ന് ഡൽഹി ആനന്ദ് വിഹാറിലെ ബസ്റ്റാന്റിൽ ആയിരത്തോളം തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങാൻ സംഘടിച്ചെത്തിയിരുന്നു. ഇത് സംബന്ധിച്ച് കോടതി കേന്ദ്രത്തോട് തേടിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.