ന്യൂഡൽഹി :പുതുക്കിയ സിവിൽ സർവീസ് പരീക്ഷാത്തീയതി (2020) പ്രഖ്യാപിച്ചു. പ്രിലിമിനറി ഒക്ടോബർ 4ന് നടത്തും. മെയിൻ പരീക്ഷ ജനുവരി 8നാണ്. പേഴ്സണാലിറ്റി ടെസ്റ്റിന്റെ തീയതി പിന്നീട് അറിയിക്കും. 2019ലെ അവശേഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ പേഴ്സണാലിറ്റി ടെസ്റ്റ് ജൂലായ് 20നുശേഷം നടത്തും. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷ ഒക്ടോബർ 4നും മെയിൻ ഫെബ്രുവരി 28നും നടത്തും.
മറ്റു പരീക്ഷകൾ:
കമ്പയ്ൻഡ് ജിയോ,സയന്റിസ്റ്റ് (മെയിൻ) -ആഗസ്റ്റ് 8,എൻജി. സർവീസസ് (മെയിൻ) -ആഗസ്റ്റ് 9, നാഷണൽ ഡിഫൻസ് അക്കാദമി, നേവി അക്കാദമി - സെപ്റ്റംബർ 6, ഐ.ഐ.ഇ.എസ്, ഐ.എസ്.എസ്. -ഒക്ടോബർ 16, കമ്പയ്ൻഡ് മെഡിക്കൽ സർവീസ് - ഒക്ടോ.22, സി.ഡി.എസ് -നവംബർ 8, എസ്.ഒ /സ്റ്റെനോ - ഡിസംബർ 12, റിസർവ്ഡ് യു.പി.എസ്. സി. ആർ.ടി പരീക്ഷ - ഡിസംബർ 12, സെൻട്രൽ ആംഡ് പൊലീസ് - ഡിസംബർ 22. വിശദവിവരങ്ങൾ upsc.gov.in വെബ്സൈറ്റിൽ.