madras-high-court

ന്യൂഡൽഹി:മദ്രാസ് ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജഡ്ജിമാർക്ക് പുറമേ ജഡ്ജിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും രോഗം കണ്ടെത്തി. ഇതോടെ അടിയന്തരമായി കേസുകൾ മാത്രം പരിമിതമായ ബെഞ്ചിൽ വീഡിയോ കോൺഫറൻസിംഗിലൂടെ കേട്ടാൽ മതിയെന്ന് കോടതി ഭരണസമിതി തീരുമാനിച്ചു. ജൂൺ 30 വരെ ഹൈക്കോടതി വളപ്പിൽ കടത്ത നിയന്ത്രങ്ങൾ ഏർപ്പെടുത്തി. ഈ നിർദേശം സംസ്ഥാനത്തെ കീഴ്കോടതികൾക്കും ഒൻപത് ജില്ലാ കോടതികൾക്കും ബാധകമാണ്.