ചങ്ങനാശേരി: മലയാള മനോരമ ഡൽഹി ബ്യൂറോ സ്‌പെഷൽ കറസ്‌പോണ്ടന്റ് ജോമി തോമസിന്റെ മാതാവ് മറിയാമ്മ തോമസ്(87) നിര്യാതയായി. തൃക്കൊടിത്താനം പരേതനായ തോമസ് ജെ. അമ്പാട്ടാണ് ഭർത്താവ്. സംസ്‌കാരം നാളെ വൈകിട്ട് 3ന് ചങ്ങനാശേരി കൊടിനാട്ടുകുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത വെളിയനാട് വാക്കയിൽപറമ്പിൽ കുടുംബാംഗമാണ്. മറ്റുമക്കൾ: ജോളി, ഡോ. പയസ് തോമസ്, ജെയിംസ്, പരേതരായ സണ്ണി, പ്രഫ. ജോർജ് തോമസ്. മരുമക്കൾ: ബെൻസി, സൈമൺ(കൊച്ചുമണ്ണിൽ, കോഴഞ്ചരി), ത്രേസ്യാമ്മ, ഡോ. ബീന, ജിജിമോൾ, ലിസ് മാത്യു(അസോഷ്യേറ്റ് എഡിറ്റർ, ദി ഇന്ത്യൻ എക്‌സ്പ്രസ്)