covid-19

ന്യൂഡൽഹി: ആരാധനാലയങ്ങളും മാളുകളും മറ്റും നാളെ തുറക്കാനിരിക്കെ, രാജ്യത്തെ കൊവിഡ് രോഗികൾ 2.44 ലക്ഷം കടന്നു. മരണം 7,​000 അടുത്തു. 24 മണിക്കൂറിനിടെ 9887 പുതിയ രോഗികളും 294 മരണവും. ഒരു ദിവസത്തെ റെക്കാഡാണിത്.

24 മണിക്കൂറിൽ 4611 പേർക്ക് രോഗംഭേദമായി. ഇതുവരെ 1.14 ലക്ഷം പേർക്ക് ഭേദമായി. രോഗമുക്തി 48.2 ശതമാനം. 24 മണിക്കൂറിൽ 1.38 ലക്ഷം പരിശോധനകൾ നടത്തി. ആകെ പരിശോധന 45.24 ലക്ഷം കടന്നു.

 മഹാരാഷ്ട്രയിൽ ഇന്നലെ 2739 രോഗികളും 120 മരണവും. ആകെ രോഗികൾ 82968. ആകെ മരണം മൂവായിരത്തോളം.
 തമിഴ്‌നാട്ടിൽ കേസുകൾ 30,000 കടന്നു. ഇന്നലെ 1458 രോഗികളും 19 മരണവും. ആകെ മരണം 254.
 കർണാടകയിൽ 378 പുതിയ രോഗികളും രണ്ടു മരണവും. ആകെ രോഗികൾ 5000 കടന്നു. ഗുജറാത്തിൽ 498 പുതിയ രോഗികൾ.29 മരണം കൂടി. ആകെ രോഗികൾ ഇരുപതിനായിരത്തിനടുത്തു. ഉത്തർപ്രദേശിൽ കേസുകൾ 10,000 കടന്നു. ഇന്നലെ 374 രോഗികൾ. 17 പേർ കൂടി മരിച്ചതോടെ ബംഗാളിൽ മരണം 311. 435 പുതിയ രോഗികളും. അസമിൽ 184,ബീഹാറിൽ 147,ആന്ധ്രയിൽ 210, ഹരിയാനയിൽ 184,ഗോവയിൽ 71, മണിപ്പൂർ 14, പഞ്ചാബ് 54, ഒഡിഷ 173, ജാർഖണ്ഡ് 95 എന്നിങ്ങനെയാണ് പുതിയ കൊവിഡ് രോഗികൾ.

 ഡൽഹിയിലെ കരസേന ആസ്ഥാനത്ത് ജീവനക്കാരുടെ എണ്ണം 33 ശതമാനമായി കുറച്ചു.

 രണ്ടുപൈലറ്റുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി എയർ വിസ്താര.

 മരണങ്ങൾ വർദ്ധിച്ചതോടെ ഡൽഹിയിൽ ശ്മശാനങ്ങൾ 24 മണിക്കൂറും. മൂന്നുദിവസത്തിനിടെ 152 മരണമെന്ന് ഡൽഹി സർക്കാർ.

 ബംഗാളിൽ രണ്ട് കീഴ്‌ക്കോടതി ജഡ്ജിമാർക്ക് കൊവിഡ്. മദ്രാസ് ഹൈക്കോടതിയിൽ മൂന്നു ജഡ്ജിമാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

 മഹാരാഷ്ട്രയിലെ ഔറംഗബാദ് ജയിലിലെ 29 തടവുകാർക്ക് കൊവിഡ്

 ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം ഉടൻ തുറക്കില്ല.
 ഹരിയാനയിൽ ആരാധനാലയങ്ങൾ ജൂൺ എട്ടുമുതൽ തുറക്കും
 ഐ.ടി.ബി.പിയിലെ മൂന്നു ജവാൻമാർക്ക് കൂടി കൊവിഡ്
 ഡൽഹിയിൽ പൊലീസ് കോൺസ്റ്റബിൾ കൊവിഡ് മൂലം മരിച്ചു.