ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനായി മദ്യത്തിൻമേൽ ചുമത്തിയ 70 ശതമാനം പ്രത്യേക സെസ് ഡൽഹി സർക്കാർ പിൻവലിച്ചു. ഈ മാസം 10 മുതൽ പഴയപടി മദ്യം കുറഞ്ഞ വിലയിൽ വിൽക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. എന്നാൽ, എല്ലാ വിഭാഗത്തിലുമുള്ള മദ്യത്തിനു 20 മുതൽ 25 ശതമാനം വരെ സമഗ്രനികുതി (വാറ്റ്) ഉയർത്തിയിട്ടമുണ്ട്. സ്‌പെഷ്യൽ കൊറോണ ഫീസ് ഇനത്തിൽ എക്‌സൈസ് വിഭാഗത്തിന് കഴിഞ്ഞ രണ്ടാഴ്ചക്കിടെ 175 കോടിയുടെ അധികലാഭം ലഭിച്ചിരുന്നു. ലോക്ക്ഡൗണിന് ശേഷം മദ്യശാലകൾ തുറന്ന മെയ് 5ന് മാത്രം അഞ്ച് കോടിയുടെ മദ്യമാണ് ഡൽഹിയിൽ വിറ്റത്.