rajappan
എ.കെ രാജപ്പൻ

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ഡൽഹിയിലെ എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിലായിരുന്ന
തിരുവല്ല സ്വദേശി എ.കെ രാജപ്പൻ (60) ഇന്നലെ മരിച്ചു.

സ്വകാര്യ ക്ലിനിക്കിൽ എക്സറേ ടെക്നീഷ്യനായിരുന്ന രാജപ്പൻ രോഹിണി സെക്ടർ ഒന്നിലാണ് താമസിച്ചിരുന്നത്. മൃതദേഹം ഡൽഹിയിൽ സംസ്കരിച്ചു. ഭാര്യ: സരസമ്മ. മക്കൾ: രാഹുൽ,ദീപ. മരുമകൻ സുജിത് കൃഷ്ണൻ.

ഇതോടെ ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.