മഹാരാഷ്ട്രയിൽ മരണം 3000
ഗുജറാത്തിൽ കേസുകൾ 20,000
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മരണം ഏഴായിരം കടന്നു. ആകെ കേസുകൾ 2.55 ലക്ഷവും പിന്നിട്ടു.
ശനിയാഴ്ച രാജ്യത്ത് 10,428 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് രോഗികളുടെ പ്രതിദിന എണ്ണം പതിനായിരം കടക്കുന്നത്.
ഇന്നലെ 9971 പുതിയ രോഗികളും 287 മരണവും റിപ്പോർട്ട് ചെയ്തതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.
ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള മഹാരാഷ്ട്രയിൽ ഇന്നലെ 3007 പുതിയ രോഗികൾ. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. 91മരണം. ധാരാവിയിൽ 50 പുതിയ കേസുകൾ. ആകെ 85,979 കേസുകൾ. മരണം 3,060.
തമിഴ്‌നാട്ടിൽ 1,515 പുതിയ രോഗികൾ 18 മരണം. ആകെ കേസുകൾ 31,687.
ഗുജറാത്തിൽ കേസുകൾ 20,000 കടന്നു. ഇന്നലെ 480 പുതിയ രോഗികളും 30 മരണവും
ഉത്തർപ്രദേശ് 433, പശ്ചിമബംഗാൾ 449, കർണാടക 239, ബിഹാർ 141, ആന്ധ്രാപ്രദേശ് 199, ഹരിയാന 191, ഒഡിഷ 75, പഞ്ചാബ് 93, അസം 92, ഉത്തരാഖണ്ഡ് 38, ഗോവ 33 എന്നിങ്ങനെയാണ് പുതിയ രോഗികൾ.
തെലുങ്കാനയിൽ ന്യൂസ് ചാനൽ റിപ്പോർട്ടർ (33)കൊവിഡ് ബാധിച്ച് മരിച്ചു.
കൊവിഡ് ബാധിച്ച സി.ആർ.പി.എഫ് ജവാൻ മരിച്ചു. 37കാരനായ ഇദ്ദേഹത്തിന് കാൻസറായിരുന്നു.
ജിപ്മറിലെ 5 ഡോക്ടർമാർക്ക് കൂടി കൊവിഡ്
ആന്ധ്രാഭവനിലെ ഐ.എ.എസ് ഉദ്യോഗസ്ഥന് കൊവിഡ്.
ഒരു ഐ.ടി.ബി.പി ജവാനും കൊവിഡ്
തൊഴിൽമന്ത്രാലയത്തിൽ 11 പേർക്ക് കൊവിഡ്
തൊഴിൽമന്ത്രാലയത്തിലെ 11 ഉദ്യോഗസ്ഥർക്ക് കൊവിഡ്. കഴിഞ്ഞയാഴ്ച ഒരു ജീവനക്കാരന് കൊവിഡ് സ്ഥീരികരിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് 11 ഉദ്യോഗസ്ഥർക്ക് രോഗബാധ സ്ഥീരികരിച്ചത്.
ഒരു ജോ.സെക്രട്ടറി, പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി, സ്റ്റെനോഗ്രാഫർ, പ്രൈവറ്റ് സെക്രട്ടറി, ആറ് മൾട്ടി ടാസ്‌ക് അസിസ്റ്റന്റ്, ഡ്രൈവർ എന്നിവർക്കാണ് രോഗം ബാധിച്ചത്. തൊഴിൽസെക്രട്ടറിക്കും അഡിഷണൽ സെക്രട്ടറിക്കും പരിശോധനാഫലം നെഗറ്റീവാണ്. അണുവിമുക്തമാക്കിയശേഷം മന്ത്രാലയ ഓഫീസ് ഇന്ന് തുറന്നേക്കും.