asi

ന്യൂഡൽഹി: കേന്ദ്ര സാംസ്കാരികമന്ത്രാലയത്തിന്റെ അനുമതിയെത്തുടർന്ന് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയ്ക്ക് (എ.എസ്.ഐ.) കീഴിലുള്ള 820 സംരക്ഷിത സ്‌മാരങ്ങൾ ഇന്നലെ മുതൽ രാജ്യത്ത് തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. ലോക്ക്ഡൗണിനെത്തുടർന്ന് ഈ സ്മാരകങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു.

ഇതിൽ വടക്കേ ഇന്തയിലുള്ള 114 സ്മാരകങ്ങൾ, മദ്ധ്യഇന്ത്യയിൽ നിന്നുള്ള 155 എണ്ണം, പടിഞ്ഞാറുള്ള 170 എണ്ണം, തെക്ക് നിന്നുള്ള 279 എണ്ണം , കിഴക്കൻ മേഖലയിലുള്ള 103 എണ്ണം എന്നിവ ഉൾപ്പെടുന്നു. പട്ടികയിൽ താജ്മഹലും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ആഗ്ര കൊവിഡ് ഹോട്ട്സ്പോട്ടായതിനാൽ തത്കാലം അടച്ചിടാനാണ് ഡൽഹി സർക്കാരിന്റെ തീരുമാനം. മുഖാവരണം, സാമൂഹിക അകലം തുടങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് ഇവ തുറന്നുപ്രവർത്തിക്കുകയെന്നും കേന്ദ്ര സാംസ്കാരികമന്ത്രി പ്രഹ്ളാദ് പട്ടേൽ അറിയിച്ചു. എ.എസ്.ഐ. സംരക്ഷണത്തിലുള്ള 3, 691 സ്മാരകങ്ങൾ മാർച്ച് 17 മുതൽ അടച്ചിട്ടിരിക്കുകയാണ്.