datth

ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരുടെ പതിവ് വാർത്താസമ്മേളനങ്ങൾ നിയന്ത്രിച്ചിരുന്ന പ്രസ് ഇൻഫർഷൻ ബ്യൂറോ (പി.ഐ.ബി) പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ കെ.എസ്.ദത്ത് വാലിയയ്ക്ക് കൊവിഡ്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഞായാഴ്ച ഇദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ചത്തെ വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രിമാരായ നരേന്ദർ സിംഗ് തോമർ, പ്രകാശ് ജാവദേക്കർ എന്നിവർക്കൊപ്പം ദത്ത് വാലിയയും പങ്കെടുത്തിരുന്നു.

ഇതോടെ നാഷണൽ മീഡിയ സെന്റർ രണ്ട് ദിവസത്തേക്ക് അടച്ചു. വാർത്താസമ്മേളനങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ശാസ്ത്രിഭവനിലേക്ക് മാറ്റി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനും രോഗംബാധിച്ചെന്നും റിപ്പോർട്ടുകളുണ്ട്.