kejirwal

ന്യൂഡൽഹി: കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഔദ്യോഗിക വസതിയിൽ സ്വയം ഐസൊലേഷനിൽ പ്രവേശിച്ചു. 51 കാരനായ കേജ്‌രിവാളിന് ഇന്ന് കൊവിഡ് പരിശോധന നടത്തും. ദേശീയ തലസ്ഥാനത്ത് മാളുകളും ക്ഷേത്രങ്ങളും ഉൾപ്പെടെ സമ്പൂർണ തുറക്കൽ പ്രഖ്യാപിച്ച് ഞായാറാഴ്ച അദ്ദേഹം വാ‌ർത്താസമ്മേളനം നടത്തിയിരുന്നു. അന്ന് ഉച്ചയോടെയാണ് ചെറിയ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടത്.