ന്യൂഡൽഹി: രാജ്യത്ത് നിരത്തിലിറങ്ങുന്ന ബി.എസ് 6 വാഹനങ്ങൾ തിരിച്ചറിയാൻ വിൻഡ് ഗ്ളാസിനു വലതുവശത്ത് പച്ച സ്‌റ്റിക്കർ പതിപ്പിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിട്ടു. ഒരു സെന്റി മീറ്റർ കനത്തിലുള്ള സ്‌റ്റിക്കറാണ് പതിക്കേണ്ടത്. പെട്രോൾ, സി.എൻ.ജി, ഡീസൽ വാഹനങ്ങൾക്കെല്ലാം ഇതു ബാധകമാണ്.
2020 ഏപ്രിൽ ഒന്നുമുതൽ രജിസ്‌റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് ബി.എസ് 6 നിലവാരം വേണമെന്ന് കേന്ദ്രസർക്കാർ നിഷ്‌കർഷിച്ചിട്ടുണ്ട്.