ന്യൂഡൽഹി: കൊവിഡ് കേസുകളുടെ എണ്ണത്തിൽ മഹാരാഷ്ട്ര ചൈനയെ മറികടന്നു. മുംബയ് അരലക്ഷം കടന്നു. 2553 പുതിയ രോഗികളും 109 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 88,528 ആയി ഉയർന്നു. മരണം3169. മുംബയിലെ കേസുകൾ 50,085 ആയി. മുംബയിൽ മാത്രം ചികിത്സയിലുള്ളത് 26,345 പേർ.
ചൈനയിൽ ഇന്നലെ വരെ 83,040 കൊവിഡ് കേസുകളും 4,634 മരണവും. ആകെ കേസുകളുടെ എണ്ണത്തിൽ മേയ് 15ന് ഇന്ത്യ ചൈനയെ മറികടന്നിരുന്നു
മഹാരാഷ്ട്രയിൽ ആദ്യ കൊവിഡ് കേസ് മാർച്ച് 9നാണ് റിപ്പോർട്ട് ചെയ്തത്. കർശന ലോക് ഡൗൺ ഉണ്ടായിട്ടും ഏപ്രിൽ അവസാനത്തോടെ പത്തായിരം കടന്നു. പിന്നീട് 9 ദിവസം കൊണ്ടാണ് 20,000 കടന്നത്. മേയ് ഒന്നിന് ആദ്യമായി പ്രതിദിന രോഗികൾ ആയിരമായി. ഞായാറാഴ്ച പ്രതിദിന കേസുകൾ മൂവായിരം കടന്നു.
രാജ്യത്ത് ആകെ കൊവിഡ് കേസുകൾ 2.64 ലക്ഷം കടന്നു. മരണം 7372.
24 മണിക്കൂറിനിടെ 9983 പുതിയ രോഗികളും 271 മരണവും
ഇതുവരെ 1,24,430 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 48.49ശതമാനം.
തമിഴ്‌നാട്ടിൽ 17 മരണവും 1562 പുതിയ രോഗികളും.ആകെ കേസുകൾ 33,229. മരണം 286.
ഗുജറാത്തിൽ 477 പുതിയ രോഗികളും 31 മരണവും. കർണാടകയിൽ 308 പുതിയ രോഗികളും മൂന്നുമരണവും.
ഡൽഹിയിൽ 1007 പുതിയ രോഗികൾ. 17 മരണം.
അടുത്ത രണ്ടാഴ്ച കൊണ്ട് ഡൽഹിയിലെ കൊവിഡ് കേസുകൾ 56,000 ആയി ഉയരുമെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്രജയിൻ
ഡൽഹി തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്ത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ വിഭാഗത്തിലെ അസി.സെക്ഷൻ ഓഫീസർക്ക് കൊവിഡ്
റോഡ് ഗതാഗത മേഖലയിൽ സാമൂഹിക വ്യാപന ഭീഷണിയെന്ന് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസ് മുന്നറിയിപ്പ് നൽകി
കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ ബാക്കിയുള്ള എസ്.എസ്.എൽ.സി പരീക്ഷകൾ തെലുങ്കാന സർക്കാർ ഉപേക്ഷിച്ചു. പത്താംക്ലാസിലെ എല്ലാ വിദ്യാർത്ഥികൾക്കും ബോർഡ് പരീക്ഷയില്ലാതെ തന്നെ അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകും.
ഒരു സി.ആർ.പി.എഫ് ജവാൻ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.
മഹാരാഷ്ട്രയിലെ ഔറംഗബാദിൽ കൊവിഡ് ബാധിതരായ രണ്ടു തടവുകാർ രക്ഷപ്പെട്ടു. കൊവിഡ് കെയർസെന്ററിലെ ജനൽഗ്രില്ലുകൾ വളച്ച് ഞായറാഴ്ച രാത്രിയാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ ജയിൽ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു.