cbi

ന്യൂഡൽഹി:പാലക്കാട് സ്‌ഫോടക വസ്തു നിറച്ച തേങ്ങ തിന്ന് ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തിൽ സി.ബി.ഐ അന്വേഷണമോ സ്‌പെഷ്യൽ അന്വേഷണമോ വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന അവധ് ബിഹാരി കൗശിക് എന്ന അഭിഭാഷകനാണ് ഹർജിക്കാരൻ.ആനകളെ കൊല്ലുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്നിന്റെ തെളിവാണ് സംഭവമെന്നും ഇത് തടയുന്നതിൽ അധികൃതർ പരാജയമാണെന്നും ഹർജിയിൽ പറയുന്നു.