ന്യൂഡൽഹി: ജി.എസ്.ടി തിരിച്ചടവ് കുടിശ്ശിക ഇല്ലാത്തവർക്ക് എസ്.എം.എസ് വഴി റിട്ടേൺസ് സമർപ്പിക്കാം. വെബ്‌പോർട്ടലിൽ ലോഗിൻ ചെയ്‌ത് റിട്ടേൺ ചെയ്യുന്നതിന് പകരമാണിത്. 22 ലക്ഷം നികുതിദായകർക്ക് പ്രയോജനപ്പെടുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇതിനുള്ള പ്രത്യേക സംവിധാനം ചരക്കു സേവനനികുതി ശൃംഖല പോർട്ടലിൽ ലഭ്യമാണ്.