lockdown

ന്യൂഡൽഹി: കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ജൂൺ 30 വരെ പശ്ചിമബംഗാൾ ലോക്ക്ഡൗൺ നീട്ടി. എന്നാൽ ആരാധനാലയങ്ങൾ, മാളുകൾ തുടങ്ങിയവയ്ക്കുള്ള ഇളവുകൾ തുടരും. അതേസമയം ഇന്നുമുതൽ അടുത്ത രണ്ടാഴ്ചത്തേക്ക് സമ്പൂർണ ലോക്ക്ഡൗൺ മിസോറാം പ്രഖ്യാപിച്ചു. ക്വാറന്റൈൻ കാലയളവ് രണ്ടാഴ്ചയിൽ നിന്ന് മൂന്നാഴ്ചയായും ഉയർത്തി. മിസോറാമിൽ എട്ട് പുതിയ കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ആകെ 42 കേസുകൾ. പശ്ചിമബംഗാളിൽ കൊവിഡ് കേസുകൾ എട്ടായിരം കടന്നു. മരണം 396.