'അതിർത്തിയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേമാണ്. ചർച്ചകളിലൂടെ രമ്യമായ പരിഹാരം കാണാൻ ഇരുരാജ്യങ്ങൾക്കും കഴിയും. ഭിന്നതകൾ തർക്കങ്ങളായി മാറാതെ നോക്കാനും നേതാക്കൾ തമ്മിലുണ്ടാക്കിയ ധാരണകൾ നടപ്പാക്കാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയുണ്ടാക്കിയിട്ടുണ്ട്.'
- ഇന്ത്യയിലെ ചൈനീസ് അംബാസിഡർ സുൻ വെംങ്ദോംഗ് പറഞ്ഞു.
അതിനിടെ അതിർത്തിയിലെ സംഘർഷം കണക്കിലെടുത്ത് പശ്ചിമ കമ്മാൻഡ് മേധാവി ലെഫ്‌റ്റ. ജനറൽ ആർ.പി. സിംഗ് അരുണാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലുള്ള അതിർത്തി സൈനിക പോസ്‌റ്റുകൾ സന്ദർശിച്ചു.