ന്യൂഡൽഹി: തെലങ്കാനയ്ക്ക് പിന്നാലെ തമിഴ്‌നാട്ടിലും പത്താം ക്ലാസ് വിദ്യാർത്ഥികളെ പരീക്ഷ ഇല്ലാതെ തന്നെ വിജയിപ്പിക്കും. കൊവിഡ് വ്യാപനത്തെ തുടർന്നാണ് തീരുമാനം. പത്ത്, പ്ലസ് വൺ വിദ്യാർത്ഥികളെ അവരുടെ പാദ, അർദ്ധ വാർഷിക പരീക്ഷകളുടെ മാർക്കുകളും ഹാജർ നിലയും കണക്കാക്കി സ്ഥാനക്കയറ്റം നൽകും. അതേസമയം പ്ലസ് ടു പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ച് വരും ദിവസങ്ങളിൽ തീരുമാനമുണ്ടാകും.