ന്യൂഡൽഹി: കോവിഡ് രോഗികൾ കൂടുതലുള്ള 15 സംസ്ഥാനങ്ങളിലെ നിശ്ചിത ജില്ലകളിലും നഗരസഭകളിലും പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല സംഘത്തെ നിയോഗിച്ചു. രണ്ട് ആരോഗ്യ വിദഗ്ദ്ധരും ജോയിന്റ് സെക്രട്ടറി തലത്തിലുള്ള നോഡൽ ഓഫീസറും ഉൾപ്പെട്ടതാണ് ഒരു സംഘം. കേന്ദ്ര സംഘവുമായുള്ള ഏകോപനത്തിന് പ്രാദേശിക ഭരണകൂടങ്ങൾ ഡോക്ടർമാരും ജില്ലാതല ഉന്നതോദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘങ്ങൾ രൂപീകരിക്കണം. കേരളത്തിലേക്ക് വരില്ല. തമിഴ്നാട്ടിൽ ഏഴു സംഘങ്ങളും കർണാടകയിൽ നാലു സംഘങ്ങളും എത്തും.
കേന്ദ്രസംഘങ്ങൾ സന്ദർശിക്കുന്ന മറ്റു സംസ്ഥാനങ്ങൾ:
മഹാരാഷ്ട്ര, തെലങ്കാന, രാജസ്ഥാൻ, അസാം, ഹരിയാന, ഗുജറാത്ത്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഡൽഹി, ബീഹാർ, ഉത്തർപ്രദേശ്, ഒഡീഷ.