icmr

ന്യൂഡൽഹി: രാജ്യത്തെ വിവിധ കൊവിഡ് കണ്ടെയ്ൻമെന്റ് സോണുകളിൽ 15 മുതൽ 30 % വരെ ജനങ്ങൾക്ക് കൊവിഡ് വന്നുപോയതായി ഐ.സി.എം.ആർ സെറോ സർവേയിലൂടെ കണ്ടെത്തിയതായി റിപ്പോർട്ട്. കൊവിഡ് രൂക്ഷമായ മുംബയ്, ഡൽഹി, പൂനെ, അഹമ്മദാബാദ് തുടങ്ങി 10 നഗരങ്ങളിലും 21 സംസ്ഥാനങ്ങളിലെ 60 ജില്ലകളിലുമായാണ് റാപിഡ് ആന്റിബോഡ് ടെസ്റ്റ് നടത്തിയത്. സംസ്ഥാന സർക്കാരുകൾ,നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ലോകാരോഗ്യസംഘടനയുടെ ഇന്ത്യയിലെ ഓഫീസ് എന്നിവയുടെ സഹായത്തോടെ റാൻഡമായി 24,000 രക്തസാമ്പിളുകളാണ് ശേഖരിച്ചതെന്നും ദേശീയമാദ്ധ്യങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം വാർത്തകൾ ഊഹാപോഹമാണെന്നും സർവേ ഫലങ്ങൾ അന്തിമമായി ക്രമീകരിച്ചിട്ടില്ലെന്നും ഐ.സി.എം.ആർ അറിയിച്ചു.

ഡൽഹിയും മുംബയും അടക്കമുള്ള 10 നഗരങ്ങളിൽ നടത്തിയ സർവേയിൽ 15 മുതൽ 30 % പേരിൽ കൊവിഡിനെ പ്രതിരോധിക്കുന്ന ആന്റിബോഡി കണ്ടെത്തിയതായും ഇത്രയധികം പേർക്ക് രോഗം വന്നുപോയെന്നും ഐ.സി.എം.ആർ വിലയിരുത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു.