ന്യൂഡൽഹി: കൊവിഡ് ബാധിച്ച തന്നേയും കുടുംബത്തേയും സഹായിക്കണമെന്ന് ആവശ്യപ്പെട്ട ഡൽഹിയിലെ മാദ്ധ്യമപ്രവർത്തകൻ. മാദ്ധ്യമപ്രവർത്തകൻ അജയ് ഝായാണ് ചികിത്സ ലഭിക്കുന്നില്ല, മരിച്ച് കുടുംബാംഗങ്ങളുടെ മൃതദേഹം പോലും സംസ്‌കരിക്കാൻ ആരും വരുന്നില്ല , സഹായിക്കണം എന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
'ഞാൻ അജയ് ഝാ. മാദ്ധ്യമപ്രവർത്തകനാണ്. എനിക്ക്, ഭാര്യയ്ക്ക്, ഒൻപതും അഞ്ചും വയസുള്ള രണ്ട് ചെറിയ പെൺമക്കൾക്ക്, ഭാര്യയുടെ മാതാവിനും പിതാവിനും തുടങ്ങി എൻ്രെ വീട്ടിൽ എല്ലാവർക്കും കൊവിഡ് ബാധിച്ചിരിക്കുകയാണ്.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഭാര്യയുടെ മാതാവും പിതാവും മരിച്ചു. മൃതദേഹം സംസ്‌കാരിക്കാൻ പോലു ആരും വന്നില്ല. ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ മണിക്കൂറുകൾക്ക് ശേഷം ആംബുലൻസ് എത്തിച്ചാണ് മൃതദേഹങ്ങൾ ശ്മശാനത്തിലേക്ക് മാറ്റിയത്.കേന്ദ്ര, സംസ്ഥാന സർക്കാരുകൾ യാതൊരു സഹായവും നൽകുന്നില്ല. കുടുംബം കഷ്ടത്തിലാണ്. ആരെങ്കിലും സഹായിക്കണം. ചികിത്സ നൽകണം.'എന്നാണ് ഒന്നര മിനിറ്റ് ദൗർഖ്യമുള്ള വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.
വീഡിയോ വൈറലായതോടെ അജയ് ഝായ്ക്ക് കൈത്താങ്ങേകി രാഹുൽ ഗാന്ധി മന്നോട്ടെത്തി. അദ്ദേഹത്തിന് വേണ്ട സഹായങ്ങൾ ഉറപ്പ് നൽകുന്നുവെന്നും നിരവധി പേർ സമാനമായ സാഹചര്യത്തിലൂടെ കടന്നപോകുന്നുണ്ടെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു .