ന്യൂഡൽഹി: ജൂലായ് ഒന്നു മുതൽ 15 വരെ നടക്കാനിരിക്കുന്ന സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഇന്റേണൽ മാർക്കിന്റെയും ഇതുവരെ നടത്തിയ പരീക്ഷകൾക്ക് ലഭിച്ച മാർക്കിന്റെയും അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തണമെന്നാണ് ഡൽഹിയിൽ നിന്നുള്ള ഒരുവിഭാഗം രക്ഷാകർത്താക്കൾ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് വ്യാപനം മുർച്ഛിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ പരീക്ഷക്കെത്തുന്നത് ലക്ഷക്കണക്കിന് കുട്ടികൾക്ക് രോഗം പകരുന്നതിന് കാരണമാകുമെന്ന് ഹർജിയിൽ പറയുന്നു.