rajasthan

ന്യൂഡൽഹി: സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഗണ്യമായി ഉയരുന്നത് കണക്കിലെടുത്ത് രാജസ്ഥാൻ സർക്കാർ അതിർത്തികൾ അടച്ചു. എൻ.ഒ.സി സർട്ടിഫിക്കറ്റ് ഇല്ലാതെ ഒരാൾക്കും സംസ്ഥാനത്തിന് അകത്തേക്കോ പുറത്തേക്കോ പ്രവേശനം ഉണ്ടാകില്ലെന്ന് ഡി.ജി.പി അറിയിച്ചു. അന്തർ സംസ്ഥാന റൂട്ടുകൾക്ക് പുറമെ, റെയിൽവെ സ്റ്റേഷനുകളിലും എയർപോർട്ടുകളിലും അതിർത്തികളിലും ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും. സംസ്ഥാനത്ത് ഇന്നലെ മാത്രം 123 കൊവിഡ് രോഗികൾ. ആകെ രോഗികൾ 11,368 ആയി.